വത്തിക്കാനില്‍ പൗരോഹിത്യാഭിഷേക തിരുക്കര്‍മ്മങ്ങള്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍

അമ്പത്തിയെട്ടാം ലോക ദൈവവിളി പ്രാര്‍ത്ഥനാദിനമായ ഇന്ന് രാവിലെ, പ്രാദേശികസമയം 9 മണിക്ക് വത്തിക്കാനില്‍ വി. പത്രോസിന്റെ ബിസിലിക്കയില്‍ ആരംഭിക്കുന്ന സാഘോഷമായ സമൂഹ ദിവ്യബലി മദ്ധ്യേ റോമിന്റെ മെത്രാനായ ഫ്രാന്‍സിസ് പാപ്പാ റോം രൂപതയ്ക്കു വേണ്ടി 9 ശെമ്മാശന്മാര്‍ക്ക് പൗരോഹിത്യം നല്‍കും.

വൈദികപട്ടം സ്വീകരിക്കുന്ന ഇവരില്‍ ആറു പേര്‍ പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയിലും രണ്ടു പേര്‍ റോമിലെ റെദെംപ്‌തോരിസ് മാത്തെര്‍ കോളേജിലും ഒരാള്‍ ദൈവികസ്‌നേഹത്തിന്റെ നാഥയുടെ സെമിനാരിയിലും വൈദികപരിശീലനം നേടിയവരാണ്. കോവിഡ് രോഗസംക്രമണം തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പൗരോഹിത്യാഭിഷേക തിരുക്കര്‍മ്മങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.