സത്യത്തിന് സാക്ഷ്യമേകാന്‍ മാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

മാധ്യമപ്രവര്‍ത്തകരുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് സാലസിന്റെ തിരുനാള്‍ അനുവര്‍ഷം ജനുവരി 24-ന് തിരുസഭ ആചരിക്കുന്നത് ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.

“വന്നു കാണുക. ആളുകളെ അവര്‍ ആയിരിക്കുന്നിടത്ത്, അവരായിരിക്കുന്ന രീതിയില്‍ കണ്ടുമുട്ടിക്കൊണ്ട് ആശയവിനിമയം നടത്തുക” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനത്തിനുള്ള തന്റെ സന്ദേശം ഇക്കഴിഞ്ഞ 23-ാം തിയതി ശനിയാഴ്ച പ്രകാശിതമായതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ആരും ഇഷ്ടപ്പെടാത്തിടത്തുപോലും പോകാനും കാണാനും സത്യത്തിന്നു സാക്ഷ്യമേകാനും പാപ്പാ പത്ര-സമ്പര്‍ക്ക മാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.