കോവിഡ് വാക്‌സിൻ എടുക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഭ്യർത്ഥന നടത്തിയവരിൽ ഫ്രാൻസിസ് പാപ്പായും

കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് സ്വീകരിക്കുവാൻ ജനങ്ങളെ പ്രബുദ്ധരാക്കുവാൻ പ്രശസ്തരായ വ്യക്തികൾക്കൊപ്പം വീഡിയോ സന്ദേശം നൽകികൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പയും. ‘ദി കോൺസെറ്റ് ടു റീ യുണൈറ്റ് ദി വേൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ജെന്നിഫർ ലോപ്പസ്, ഓപ്ര വിൻഫ്രി, ജിമ്മി കിംമേൽ എന്നിവരോടൊപ്പം ഫ്രാൻസിസ് പാപ്പായും ചേർന്നു. ഇംഗ്ളണ്ടിലെ പ്രിൻസ് ഹാരിയോടൊപ്പം ഭാര്യ മേഗനും ചേർന്നു.

എന്നാൽ എല്ലാവരിൽ നിന്നും വളരെ വ്യത്യസ്മായാണ് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലും വാക്‌സിനുകൾ ഒരുപോലെ ലഭ്യമാക്കണം. വാക്‌സിനുകളുടെ പൂഴ്ത്തിവെയ്‌പ്പിൽ നിന്ന് ലോക നേതാക്കൾ പിന്തിരിയണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. “നിങ്ങളെപ്പോലെ പാടുകയോ നൃത്തം ചെയ്യുകയോ ചെയ്യാത്ത അനീതിയും തിന്മയും അജയ്യമല്ലെന്നു വിശ്വസിക്കുന്ന ഈ വൃദ്ധനിൽ നിന്നുള്ള ഊഷ്മളമായ ആശംസകൾ. കൊറോണ വൈറസ് ഒരുപാട് ജനങ്ങളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും കാരണമായി. ഇത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച്, ഏറ്റവും ദുർബലരായവർ. വ്യക്തിത്വത്തിൽ ബാധിക്കുന്ന തിന്മയുടെ വൈറസിനെതിരെ നാം പോരാടണം. ഇത്തരം ചിന്താഗതികൾ മറ്റുള്ളവരുടെ കഷ്ടപ്പാടിൽ നമ്മെ നിസ്സംഗരാക്കുന്നു.” -പാപ്പാ പറഞ്ഞു.

പ്രതിരോധ മരുന്നുകൾ എല്ലാവരും സ്വീകരിക്കണമെന്നും ഓർമിപ്പിച്ച അദ്ദേഹം പേറ്റന്റ് അവകാശങ്ങൾ താൽക്കാലികമായി നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാവരുടെയും വൈദ്യനും രക്ഷകനായ ദൈവം കഷ്ടപ്പാടുകളിൽ നമ്മെ ആശ്വസിപ്പിക്കട്ടെ. ഇതിനകം മരണം വഴി ഈ ലോകത്ത് നിന്നും വേർപിരിഞ്ഞവരെ അവിടുന്ന് തന്റെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടും പ്രാർത്ഥിക്കുവാനുള്ള അഭ്യർത്ഥനയോടും കൂടിയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.