സകലർക്കും പ്രതിരോധ കുത്തിവയ്പ്പ് സംലഭ്യമാക്കണം: വത്തിക്കാൻ സ്ഥാനപതികളോട് പാപ്പാ

വിവിധ രാഷ്ട്രങ്ങളുടെ വത്തിക്കാനിലേക്കുള്ള സ്ഥാനപതികളുമായി ഫ്രാൻസിസ് മാർപാപ്പാ കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേൽക്കുന്നവർ തങ്ങളുടെ നിയമനത്തിന്റെ രേഖകൾ സമർപ്പിക്കുന്ന അവസരത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്.

ഈ അവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, കഴിഞ്ഞ വർഷം ഇതേ അവസരത്തിൽ നടത്തിയ കൂടിക്കാഴ്ച ലോകം മഹാമാരിയുടെ പിടിയിലായിരുന്ന നേരത്തായിരുന്നു എന്ന് അദ്ദേഹം ഓർമ്മിച്ചു. എങ്കിലും പ്രാരംഭ കുത്തിവയ്പ്പുകൾ നൽകാനിരിക്കെ പ്രത്യാശയുടെ അടയാളങ്ങളുടെ ചക്രവാളത്തിൽ ഉയർന്നിരുന്നുവെന്നും പ്രതിരോധ കുത്തിവയ്പ്പുകൾ മഹാമാരിക്ക് അന്ത്യം വരുത്തുമെന്ന് പലരും വിശ്വസിച്ചു എന്നും പാപ്പാ ഓർമ്മിച്ചു. വലിയ മാറ്റങ്ങൾ സംഭവിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം കോവിഡ്-19 ഇന്നും വേദനയും ദുരിതവും വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഉണ്ടാക്കിയ ജീവഹാനിയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദമെന്നും പാപ്പാ അവരോടു പങ്കുവച്ചു.

എല്ലാ വ്യക്തികൾക്കും പ്രതിരോധ കുത്തിവയ്പ്പ് സംലഭ്യമാകുന്നത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് നമ്മുടെ സൗകര്യത്തിന്റെയോ, മര്യാദയുടെയോ കാര്യമല്ല മറിച്ച് നീതിയുടേതാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ഇപ്പോഴും തുടരുന്ന മഹാമാരിയുടെ യാഥാർത്ഥ്യം, ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ എല്ലാവരുടെയും പ്രശ്നങ്ങൾ ആകുന്ന ഒരു ആഗോളസമൂഹമാണ് നമ്മളെന്ന യാഥാർത്ഥ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു എന്ന് തന്റെ ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

വർഷങ്ങളായി നമ്മുടെ വൈദ്യശാസ്ത്രത്തിൽ സാങ്കേതികമായ പുരോഗതികൾ ഉണ്ടായിട്ടും എന്തോ നിസ്സാരമെന്നു തോന്നുന്ന ഒന്ന് നമ്മൾ പൂർണ്ണമായി തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചിരിക്കുന്നു. ഈ അനുഭവത്തിൽ നിന്ന് നാം ഒരു മനുഷ്യകുടുംബമാണെന്ന വസ്തുതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് കൂടുതൽ മനസ്സിലാക്കാൻ കഴിയും എന്ന് താൻ പ്രതീക്ഷിക്കുന്നതായും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. നാമോരോരുത്തരും നമ്മുടെ സഹോദരി സഹോദരന്മാർക്ക് ഉത്തരവാദിയാണ് എന്നും ആരും ഒഴിവാക്കപ്പെടേണ്ടവരല്ല എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു പാപ്പാ ഓർമ്മിപ്പിച്ചു.

ഇത് നിലവിലുള്ള ആരോഗ്യപ്രതിസന്ധിയെ നേരിടാൻ മാത്രമല്ല മാനവകുലത്തേയും നമ്മുടെ പൊതുഭവനത്തേയും ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളേയും പ്രത്യേകിച്ച് ദാരിദ്ര്യം, കുടിയേറ്റം, തീവ്രവാദം കാലാവസ്ഥാ വ്യതിയാനം എന്നിവയെയും ഐക്യത്തോടെ നേരിടാൻ പ്രേരിപ്പിക്കുന്ന ഒരു സത്യം കൂടിയാണ്. മഹാമാരി വ്യക്തിപരവും കൂട്ടായതുമായ ഔദാര്യം, സേവനം, ത്യാഗം എന്നിവയുടെ കാര്യത്തിൽ മനുഷ്യരാശിയുടെ ഏറ്റവും മികച്ച തലങ്ങളെ പുറത്തെടുത്തിട്ടുണ്ടെങ്കിലും പൊതുനന്മക്കു വേണ്ടിയുള്ള ഒരു കൂടിക്കാഴ്ചയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിന് സ്ഥാപനപരവും വിവിധ സർക്കാരുകൾ ഒരുമിച്ചുള്ള തലങ്ങളിൽ ഇനിയും വളരെയധികം കാര്യങ്ങൾ നമ്മുടെ മനുഷ്യകുടുംബത്തിന്റെ നന്മക്കു വേണ്ടി ചെയ്യേണ്ടതുണ്ട് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഇക്കാര്യത്തിൽ പരിശുദ്ധ സിംഹാസനം നിങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ വിലമതിക്കുന്നു. അതിൽ സ്ഥാനപതികൾ എന്ന നിലയിൽ അവരുടെ സാന്നിധ്യവും അന്താരാഷ്ട്ര സമൂഹത്തിലുള്ള ഇടപെടലുകളും തെളിവാണ് എന്നും പാപ്പാ പറഞ്ഞു. അവർ ചെയ്യുന്ന പ്രവർത്തനം പലപ്പോഴും നിശബ്ദമായി പൊതു അംഗീകാരം ഇല്ലാത്തതുമാണെന്നും എങ്കിലും മഹാമാരിയിൽ നിന്ന് ലോകം എന്താണ് പഠിക്കേണ്ടത് എന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട് എന്നും പാപ്പാ ആശ്വസിച്ചു. നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെയും വൈരുദ്ധ്യമാർന്ന സംസ്കാരങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള വ്യക്തികളുമായി ബന്ധം വളർത്തിയെടുക്കേണ്ടതിന്റെയും പരസ്പരധാരണ സുഗമമാക്കുന്നതിന്റെയും ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.

ഇതൊക്കെ നിർവ്വഹിക്കുന്നതിന് അവരുടെ കയ്യിലുള്ള പ്രധാന ഉപകരണം സംവാദമാണെന്ന് പറഞ്ഞ പാപ്പാ, ആശയവിനിമയത്തിന്റെ ശക്തമായ ഈ രൂപത്തെ കുറിച്ചുള്ള അപകീർത്തികരമായ ആശയങ്ങളിൽ നിന്ന് നയതന്ത്രജ്ഞർ സംവാദത്തിലെ ക്ഷമയുടേയും എളിമയുടേയും ശക്തി തിരിച്ചറിയണമെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.