അമേരിക്കയിൽ ചുഴലിക്കാറ്റിൽ ഇരകളായവരെ അനുസ്മരിച്ച് പാപ്പായുടെ ടെലഗ്രാം സന്ദേശം

അമേരിക്കയിൽ ചുഴലിക്കാറ്റിൽ ഇരകളായവരെ അനുസ്മരിച്ച് പാപ്പായുടെ ടെലഗ്രാം സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വഴിയാണ് പാപ്പാ ടെലഗ്രാം സന്ദേശമയച്ചത്. അമേരിക്കൻ മെത്രാൻസമിതി അദ്ധ്യക്ഷനും ലോസ് ആഞ്ചലെസ് അതിരൂപതാ മെത്രാപ്പോലീത്തായുമായ ഹൊസെ ഗോമസിനാണ് പാപ്പാ സന്ദേശമയച്ചത്. ഈ ദിവസങ്ങളിൽ മധ്യ-ദക്ഷിണ അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിതച്ച വിനാശത്തെക്കുറിച്ച് താൻ ദുഃഖിതനാണെന്ന് പാപ്പാ വെളിപ്പെടുത്തി.

ചുഴലിക്കാറ്റിൽ ജീവ൯ നഷ്ടപ്പെട്ടവർക്ക് ദൈവം നിത്യസമ്മാനം നൽകാനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് ആശ്വാസം നൽകാനും ഈ ഭീകരമായ ദുരന്തത്തിൽ ബാധിതരായ എല്ലാവർക്കും ശക്തിയും നൽകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു. പരിക്കേറ്റവരെ പരിചരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന, അവിശ്രാന്തം പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരായ എല്ലാവർക്കും ദ്ദ:ഖാർത്തരായ കുടുംബാംഗങ്ങൾക്കും വീടില്ലാത്തവർക്കും ദുരിതാശ്വസത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പാപ്പാ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.