സമാധാനാഹ്വാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ

‘ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല – സമാധാനവും സാഹോദര്യവും’ എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി റോമില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ വച്ച് ആഗോള സമാധാന ആഹ്വാന ഉടമ്പടിയില്‍ ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെ വിവിധ മതനേതാക്കള്‍ ഒപ്പുവച്ചു.

ജനപ്രതിനിധികളായി എത്തിയ രാഷ്ടീയനേതാക്കള്‍ക്കും ഉടമ്പടിയുടെ കോപ്പി വിതരണം ചെയ്തു. ലോകം മുഴുവന്റേയും സമാധാനത്തിനുവേണ്ടി നിശബ്ദ പ്രാര്‍ത്ഥനയും രാജ്യങ്ങളിലെ നേതാക്കളോടു പ്രത്യേകമായി സമാധാനാഹ്വാനവും നടന്നു.

കോവിഡ് 19 പോലുള്ള രോഗത്താല്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും ആര്‍ക്കും ഒരു വ്യക്തിക്കും, ഒറ്റയ്ക്കു നിന്ന് രക്ഷനേടാന്‍ സാധിക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഉള്‍പ്പെടെയുള്ള ഓരോ മത നേതാക്കളും ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ ഉപകരണങ്ങളായി ദൈവം നമ്മെയെല്ലാം മാറ്റട്ടെയെന്ന ആശംസയോടെയാണ് സമ്മേളനം അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.