തന്റെ ഓരോ ദിവസവും തുടങ്ങുന്നതെന്ന് എപ്രകാരമെന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ

തന്റെ ഓരോ ദിവസവും എപ്രകാരമാണ് തുടങ്ങുന്നതെന്ന് പാപ്പാ തന്നെ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. ആദ്യം തന്നെ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കും. അതിനുശേഷം ജനാലയ്ക്കല്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേയ്ക്ക് നോക്കും. നഗരത്തെ മുഴുവന്‍ ആ നോട്ടത്തില്‍ ഉള്‍ക്കൊണ്ട്, അവിടെ എത്തിയിരിക്കുന്ന ആളുകളെ നോക്കും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ‘ഓരോ പ്രഭാതത്തിലും നിങ്ങളെ ഓരോരുത്തരേയും ഞാന്‍ അഭിവാദ്യം ചെയ്യുകയും നിങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യും’. പാപ്പാ പറഞ്ഞു.

ഇറ്റലിയിലെ കരബിനിയേരി എന്നറിയപ്പെടുന്ന പ്രത്യേക പോലീസ് സേനയുമായി കൂടിക്കാഴ്ച നടത്തവേയാണ് ആകസ്മികമായി പാപ്പാ തന്റെ ഒരു ദിവസത്തിന്റെ തുടക്കത്തെക്കുറിച്ച് സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.