കര്‍ദ്ദിനാള്‍ മരിയന്‍ ജാവോര്‍സ്‌കിയുടെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ച് മാര്‍പാപ്പ

ഉക്രൈനിലെ ലിവ് ലത്തീന്‍ രൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പും വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അടുത്ത സുഹൃത്തുമായ കര്‍ദ്ദിനാള്‍ മരിയന്‍ ജാവോര്‍സ്‌കിയുടെ നിര്യാണത്തില്‍ ഫാന്‍സിസ് പാപ്പാ അനുശോചന സന്ദേശം അയച്ചു.

“സുവിശേഷത്തിന് സാക്ഷിയായി അപ്പസ്‌തോലികജീവിതം നയിച്ചതിനും വിവിധ ശുശ്രൂഷകള്‍ നയിച്ചതിനും കര്‍ദ്ദിനാള്‍ ജാവോര്‍സ്‌കിയ്ക്കും അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയ ദൈവത്തിനും നന്ദി” – പാപ്പാ സന്ദേശത്തില്‍ കുറിച്ചു.

‘ക്രിസ്തുവില്‍ ജീവിക്കുക’ എന്ന കര്‍ദ്ദിനാളിന്റെ ലേഖനത്തെയും പാപ്പാ അനുസ്മരിച്ചു. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമായും പോപ്പ് എമരിറ്റസ് ബനഡിക്ട് പാപ്പായുമായും അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.