സിറിയയുടെ പ്രസിഡന്‍റിന് പാപ്പായുടെ കത്ത്

സിറിയ, സമാധാന സംഭാഷണവും ചര്‍ച്ചകളും അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ പുനരാരംഭിക്കാൻ പാപ്പായുടെ അഭ്യർത്ഥന. സമഗ്ര മാനവപുരോഗതിയ്ക്കായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ പീറ്റര്‍ കോദ്വൊ അപ്പിയ ടര്‍ക്ക്സണ്‍ വശം കൊടുത്തയച്ചതും തിങ്കളാഴ്ച രാവിലെ സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസില്‍ വച്ച് പ്രസിഡന്‍റ് ബഷാര്‍ ഹഫെസ് അല്‍ അസ്സാദുമായി നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അദ്ദേഹത്തിനു കൈമാറിയതുമായ കത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന അറിയച്ചത്.

സംഘര്‍ഷം മൂലം സിറിയയിലെ ഇദ്ലിബില്‍ പൗരന്മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനും ചിതറിപ്പോയവരുടെ തിരിച്ചുവരവിന് സുരക്ഷാനടപടികള്‍ ഒരുക്കാനും തടവുകാരെ വിട്ടയയ്ക്കാനും രാഷ്ട്രീയ തടവുകാര്‍ക്ക് മനുഷ്യോചിതമായ അവസ്ഥകള്‍ സംജാതമാക്കുവാനും കത്തില്‍ ആവശ്യപ്പെടുന്ന പാപ്പാ, സമാധാന സംഭാഷണവും ചര്‍ച്ചകളും അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ പുനരാരംഭിക്കാനുള്ള അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും ചെയ്യുന്നു.

പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സാദുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ കര്‍ദ്ദിനാള്‍ ടര്‍ക്സണോടൊപ്പം സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറിയും സമഗ്ര മാനവപുരോഗതിയ്ക്കായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ ഉപകാര്യദര്‍ശിയായ വൈദികന്‍ നിക്കോള റിക്കാര്‍ദിയുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.