‘സ്വാർത്ഥതയുടെ വൈറസ് ബാധിക്കരുത്’ :ഫ്രാൻസിസ് മാർപാപ്പ

സ്വാർത്ഥതയുടെ വൈറസ് ബാധിക്കരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപ്പാപ്പാ. ഈ വൈറസിനെതിരെ ആന്റിബോഡികൾ വികസിപ്പിക്കുന്നതിനുള്ള ശരിയായ സ്ഥലമാണ് സർവകലാശാലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിവേഴ്‌സിഡാഡ് കാറ്റോലിക്ക ഡെൽ സാക്രോ ക്യൂറെയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 19-ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“വ്യക്തിത്വത്തിന്റെ വൈറസ് നിങ്ങളെ ബാധിക്കരുത്. ഇത് മലിനവും വേദനിപ്പിക്കുന്നതുമാണ്. സർവകലാശാലകൾ യാഥാർത്ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും മനസ്സ് തുറക്കുന്നതിനും നമ്മുടെ കഴിവുകൾ പ്രകടമാക്കാനും എല്ലാവർക്കും ലഭ്യമാക്കാനും സഹായിക്കുന്നു.” -പാപ്പാ വ്യക്തമാക്കി.

വിദ്യാഭ്യാസം എന്നത് പാത്രങ്ങൾ നിറയ്ക്കലല്ല, മറിച്ച് തിരി കൊളുത്തലാണ്. കത്തോലിക്കാ സർവ്വകലാശാല ഈ തീയെ സംരക്ഷിക്കുന്നുവെന്നും അതിനാൽ അത് വ്യക്തിപരവും സമൂഹവുമായ സാക്ഷ്യത്തിലൂടെ കൈമാറാൻ കഴിയുംമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.