ജീവിതം ഒരു സമ്മാനമാണ്, ദീർഘായുസ്സ് അനുഗ്രഹവും: ഫ്രാൻസിസ് പാപ്പാ

ജീവിതം ഒരു സമ്മാനമാണ്, ദീർഘായുസ്സ് അനുഗ്രഹവും എന്ന് ഓർമിപ്പിച്ച്‌ ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ ഒന്നിന് ആചരിച്ച അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“വർഷങ്ങളുടെ സമ്പത്ത് ജനങ്ങളുടെ സമ്പത്താണ്, അനുഭവത്തിന്റെയും ചരിത്രത്തിന്റെയും സമ്പത്താണ്.” പാപ്പാ പറഞ്ഞു. 2021 ജൂലൈ 25 -ന് ആയിരുന്നു പ്രായമായവരെ അനുസ്മരിക്കുന്ന ആഗോളദിനം. അന്നും പാപ്പാ യുവതലമുറകൾക്ക് സുവിശേഷം അറിയിക്കാൻ പ്രായമായവരെ പ്രോത്സാഹിപ്പിച്ചിരുന്നു. “നിങ്ങൾ പ്രായമുള്ളവരായിരിക്കാം. നിങ്ങൾ ജോലി ചെയ്യുന്നവരോ അല്ലാത്തവരോ ആകാം.

നിങ്ങൾ തനിച്ചോ ഒരു കുടുംബമോ ആയി ജീവിക്കുന്നവരാകാം. നിങ്ങൾ ചെറുപ്പത്തിലോ പ്രായമായപ്പോഴോ ഒരു മുത്തശ്ശിയോ മുത്തച്ഛനോ ആയിരുന്നിരിക്കാം, നിങ്ങൾ ഇപ്പോഴും സ്വതന്ത്രനോ സഹായം ആവശ്യമായ വ്യക്തിയോ ആകാം. എന്തുതന്നെ ആയാലും സുവിശേഷ പ്രഘോഷണ ചുമതലയിൽ നിന്നും പാരമ്പര്യങ്ങൾ കൊച്ചുമക്കളിലേക്ക് കൈമാറുന്നതിൽ നിന്നും നിങ്ങൾക്ക് പിന്മാറാൻ അതൊന്നും തടസമേയല്ല. ” – പാപ്പാ അന്ന് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.