സ്വയംപര്യാപ്തതയിലല്ല, കർത്താവിലുള്ള വിശ്വാസത്തിലാണ് മഹത്വം അടങ്ങിയിരിക്കുന്നത്: ഫ്രാൻസിസ് പാപ്പാ

സ്വന്തം ബലഹീനത തിരിച്ചറിയുന്നവർക്ക് കർത്താവിൽ പ്രത്യാശയർപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മഹത്വം സ്വയം പര്യാപ്തതയിലല്ല, കർത്താവിലുള്ള വിശ്വാസത്തിലാണ് അടങ്ങിയിരിക്കുന്നത്. നമ്മൾ ശ്രേഷ്ഠരാകുന്നത് സ്വയംപര്യാപ്തതയുടെ മിഥ്യാധാരണയിലല്ല. അത് ആരെയും വലിയവനാക്കുന്നില്ല. മറിച്ച് നമ്മുടെ എല്ലാ പ്രതീക്ഷകളും ദൈവപിതാവിൽ അർപ്പിക്കുക” – പാപ്പാ പറഞ്ഞു.

“ഒരാൾ ചെറുതാണെന്ന് അറിയുന്നത്, ഒരാൾക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവനിലേക്ക് നമ്മെ തുറക്കുന്നതിന്റെ ആദ്യപടിയാണിത്”-  പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.