കരുണ സ്വീകരിച്ചവരെന്ന നിലയില്‍ നമുക്കും കരുണയുള്ളവരാകാം: മാര്‍പാപ്പ

ദൈവത്തിന്റെ കരുണ സ്വീകരിച്ചവരെന്ന നിലയില്‍ നമുക്കും മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവരാകാം എന്ന് മാര്‍പാപ്പയുടെ ആഹ്വാനം. ദൈവരുണയുടെ ഞായര്‍ ആഘോഷത്തില്‍ വിശുദ്ധബലി മദ്ധ്യേ നല്‍കിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ നിര്‍ദേശമുള്ളത്.

“ക്രൈസ്തവരായ നമുക്ക് ക്രിസ്തുവിന്റെ കരുണയിലേയ്ക്ക് കണ്‍തുറക്കാം. സമാധാനത്തിലൂടെയും ക്ഷമയിലൂടെയും സ്വന്തം മുറിവുകളിലൂടെയും അവിടുന്ന് നല്‍കുന്ന ആ കാരുണ്യം നമ്മുടെ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യാം” -പാപ്പാ പറഞ്ഞു.

കരുണയുടെ സാക്ഷികളാകാനുള്ള കൃപ ദൈവത്തോട് നമുക്ക് യാചിക്കാം. അതുവഴി മാത്രമേ നമ്മുടെ വിശ്വാസം നമുക്ക് ജീവിക്കാന്‍ കഴിയുകയുള്ളു. അതുവഴി മാത്രമേ സുവിശേഷം പ്രസംഗിക്കാന്‍ സാധിക്കൂ. കരുണയില്ലാതെ സ്‌നേഹം പോലും പ്രകടമാക്കാന്‍ സാധിക്കുകയില്ല എന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.