ദൈവത്തിന്റെ ദൃഷ്ടിയില്‍ മനോഹര പുഷ്പങ്ങളാണ് ഓട്ടിസം ബാധിച്ച കുട്ടികളെന്ന് മാര്‍പാപ്പ

ദൈവത്തിന്റെ ദൃഷ്ടിയിലെ അതിമനോഹര പുഷ്പങ്ങളാണ് ഓട്ടിസം ബാധിച്ച കുട്ടികളെന്ന് മാര്‍പാപ്പ. ഓട്ടിസം രോഗികളും സ്‌പെക്ട്രം രോഗം ബാധിച്ചവരുമായ കുട്ടികളോട് സംസാരിക്കവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. സണ്‍ഷൈന്‍ എന്നു പേരുള്ള ഓസ്ട്രിയന്‍ ഓട്ടിസം സെന്ററിലെ അംഗങ്ങളോടും അവരുടെ മാതാപിതാക്കളോടും രക്ഷാധികാരികളോടുമാണ് പാപ്പാ വത്തിക്കാനില്‍ വച്ച് സംസാരിച്ചത്.

“വ്യത്യസ്ത നിറങ്ങളും സുഗന്ധവുമുള്ള പൂക്കള്‍ പോലെയാണ് ദൈവം ലോകത്ത് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ പുഷ്പത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദൈവത്തിന്റെ ദൃഷ്ടിയില്‍ ഓരോന്നും അതിമനോഹരവുമാണ്. കാരണം, ദൈവം നാമോരോരുത്തരേയും നമ്മുടെ കുറവുകളോടു കൂടി വളരെയധികം സ്‌നേഹിക്കുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.