പ്രാർത്ഥന ജീവിതത്തിന്‍റെ കേന്ദ്രമാകണം: പാപ്പാ

സഭയുടെ പ്രേഷിത ദൗത്യത്തിൻറെ കേന്ദ്രം പ്രാർത്ഥനയാകണമെന്ന് ഫ്രാൻസിസ് പാപ്പാ. പ്രാർത്ഥനയെക്കുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തിയ ഏതാനും ചില കാര്യങ്ങൾ ഇതാ.

1. പിതാവുമായുള്ള സംഭാഷണത്തിലേക്ക് പ്രവേശിക്കുവാൻ നമുക്ക് ലഭിച്ചിരിക്കുന്ന താക്കോലാണ് പ്രാർത്ഥന.

2. സുവിശേഷത്തിലെ ഒരു ചെറിയ ഭാഗം വായിക്കുമ്പോൾ യേശു നമ്മോടു സംസാരിക്കുന്നു. നാം അവിടുത്തെ ശ്രവിക്കുകയും അവിടുത്തോടു മറുപടി പറയുകയും ചെയ്യുന്നു.

3. ദൈവവുമായുള്ള ഈ സംഭാഷണമാണ് പ്രാർത്ഥന.

4. പ്രാർത്ഥനയിൽ യാഥാർത്ഥ്യങ്ങൾ പരിവർത്തനം ചെയ്യപ്പെടുന്നു.

5. അത് ഹൃദയത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

6. പ്രാർത്ഥിക്കുമ്പോൾ അതു നമ്മുടെ ഹൃദയാന്തരാളത്തിൽ മാറ്റമുണ്ടാക്കുന്നു.

7. പ്രാർത്ഥനയില്ലാതെ പ്രവർത്തിക്കുമ്പോൾ പലകാര്യങ്ങളും നടക്കാതെ വരുന്നു.

8. അതിനാൽ ദൈവവചനവും പ്രാർത്ഥനാജീവിതവും വഴി യേശുവുമായുള്ള വ്യക്തിബന്ധത്തെ പരിപോഷിപ്പിക്കേണ്ടതാണ്.

9. നിശബ്ദതയിൽ പരസ്പരം ഹൃദയപൂർവ്വം പ്രാർത്ഥിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.