കുഞ്ഞുങ്ങളും വയോധികരും ദൈവസാന്നിധ്യത്തിന്റെ അടയാളം; മാര്‍പാപ്പ

കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സാന്നിധ്യം ഒരു സമൂഹത്തിലുള്ള ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും സമൃദ്ധി, ആളുകള്‍ വൃദ്ധരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നുണ്ടെങ്കില്‍, അവരെ നിധി പോലെ പരിഗണിക്കുന്നുണ്ടെങ്കില്‍ അവിടെ ദൈവസാന്നിധ്യമുണ്ട്. ഭാവിയെക്കുറിച്ച് ഒരു വാഗ്ദാനമുണ്ട്’ പാപ്പാ പറഞ്ഞു.

വൃദ്ധരും കുട്ടികളും ഒരുമിച്ചുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അവിടെ ജനങ്ങള്‍ ജീവിതത്തെ ആസ്വദിക്കുന്നുണ്ടെന്നാണ്. അവിടെ പ്രത്യാശയുടെ സംസ്‌കാരമുണ്ട്, അവിടെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും പരിപാലനയുണ്ട് – പാപ്പാ പറഞ്ഞു. കുട്ടികളുടെയും പ്രായമാവരുടെയും സാന്നിധ്യം സഭയുടെയും രാജ്യത്തിന്റെയും അതിജീവനത്തിന്റെ ഉറപ്പാണ്. പാപ്പാ കൂട്ടിച്ചേര്‍ത്തു.