വ്യക്തിയുടെ മൂല്യം നിശ്ചയിക്കേണ്ടത് പണത്തെയോ വിജയത്തെയോ അടിസ്ഥാനപ്പെടുത്തിയല്ല: ഫ്രാൻസിസ് പാപ്പാ

പണമോ വിജയമോ അല്ല, ഒരു വ്യക്തിക്ക് നൽകപ്പെട്ടിരിക്കുന്നത് എന്താണോ അതാണ് ദൈവത്തിന്റെ കണ്ണുകളിൽ ഏറ്റവും മൂല്യമുള്ളതെന്നു ഫ്രാൻസിസ് മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത്  സംസാരിക്കുകയായിരുന്നു പാപ്പാ.

“ഒരു വ്യക്തിയുടെ മൂല്യം അവരുടെ വിജയം, ജോലി, സമ്പാദ്യം എന്നിവയെ ആശ്രയിച്ചല്ല, മറിച്ച് ദൈവത്തിന്റെ ദൃഷ്ടിയിൽ അതിനു മറ്റൊരു മാനദണ്ഡമുണ്ട്. അത് യേശുക്രിസ്തു ചെയ്തതുപോലെ മഹത്വത്തോടെയുള്ള സേവനമാണ്. സേവിക്കപ്പെടാനല്ല, സേവനം ചെയ്യാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്,” പാപ്പാ പറഞ്ഞു.

ക്രിസ്തുവിനെ പിന്തുടരണമെങ്കിൽ അവിടുത്തെ പാതയിലൂടെ സഞ്ചരിക്കണം. നമ്മുടെ വിശ്വസ്തത നാം ചെയ്യുന്ന ശുശ്രൂഷയുടെ വിശ്വസ്തതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. യേശുവിനെ പിന്തുടരുന്നവർക്ക് സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോട് കരുണ തോന്നേണ്ടത് ആവശ്യമാണെന്നും മറ്റുള്ളവർക്ക് ആവശ്യമുള്ളതെന്തെന്നു മനസ്സിലാക്കി അത് ചെയ്തു കൊടുക്കുവാനുള്ള ശുശ്രൂഷയുടെ മനോഭാവം ഉണ്ടാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.