പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്റെ അടയാളമെന്ന് മാര്‍പാപ്പ

NO FRANCE - NO SWITZERLAND: December 5, 2018 : Pope Francis prays in front of the nativity scene during the weekly general audience at Paul VI hall at the Vatican.

ക്രിസ്തു മനുഷ്യപുത്രനായി ജന്മമെടുത്ത പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാ മധ്യേയാണ് പാപ്പ പ്രസ്തുത ക്രിസ്തുമസ് അനുബന്ധ ചിന്ത പങ്കുവെച്ചത്.

തന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ അനുശാസിക്കുന്നു: ‘നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍’ (മത്തായി 24:42). ഇവിടെ ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ വിവക്ഷ ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, പ്രത്യുത, സ്വതന്ത്രവും നേര്‍ ദിശോന്മുഖവുമായ, അതായത് ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ, ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. ആഗതനാകുന്ന യേശുവിനായുള്ള കാത്തിരിപ്പ് ജാഗരൂകരായിരിക്കാനുള്ള പരിശ്രമത്തിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലെത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ