ദൈവം വിഭാവനം ചെയ്തതു പോലെയാകട്ടെ നമ്മുടെ ഗ്രഹം: മാര്‍പാപ്പ

ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ അവിടന്നു നമ്മെ വിളിച്ചിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

‘സൃഷ്ടിയുടെ കാലം’ (#SeasonOfCreation) എന്ന ഹാഷ്ടാഗോടു കൂടി ശനിയാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

“പിതാവായ ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഗ്രഹം, അവിടുന്ന് സൃഷ്ടികര്‍മ്മവേളയില്‍ വിഭാവനം ചെയ്തതുപോലെ ആയിത്തീരുന്നതിനും സമാധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പൂര്‍ണ്ണതയുടെയുമായ അവിടത്തെ പദ്ധതിക്കനുസൃതമാകുന്നതിനും വേണ്ടിയാണ് അത്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.