ഫ്രാന്‍സിസ് പാപ്പായുടെ ബുഡാപെസ്റ്റ്, സ്ലോവാക്യ യാത്രയുടെ കാര്യക്രമം പ്രസിദ്ധീകരിച്ചു

ഫ്രാന്‍സിസ് പാപ്പായുടെ ബുഡാപെസ്റ്റ്, സ്ലോവാക്യ സന്ദര്‍ശനങ്ങളുടെ കാര്യക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 12- 15 തിയതികളിലാണ് പാപ്പാ ഇവിടം സന്ദര്‍ശിക്കുന്നത്.

സെപ്റ്റംബര്‍ 12 ഞായറാഴ്ച റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുഡാപെസ്റ്റിലേയ്ക്ക് പാപ്പാ യാത്രതിരിക്കും. വിവിധ കൂടിക്കാഴ്ചകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ്, ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേദിയില്‍ വിശുദ്ധ ബലിയര്‍പ്പിക്കും

സെപ്റ്റംബര്‍ പതിമൂന്നാം തിയതി പാപ്പാ സ്ലോവാക്യായിലെത്തും. പ്രസിഡന്റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളേയും മതനേതാക്കളെയും സന്ദര്‍ശിക്കും.

പതിനാലാം തിയതി വിശുദ്ധ ജോണ്‍ ക്രിസോസ്‌തോമിന്റെ നാടായ കോസൈസിലേയ്ക്ക് യാത്രതിരിക്കും. അവിടെ ആരാധനകളില്‍ പങ്കെടുക്കുകയും വിവിധ കൂടിക്കാഴ്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യും. പതിനഞ്ചാം തിയതി സാസ്റ്റിനെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ബലിയര്‍പ്പിച്ച ശേഷം പാപ്പാ റോമിലേയ്ക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.