കല്‍ക്കട്ടയിലെ വി. മദര്‍ തെരേസയോടു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

“ഈ ദിനങ്ങളില്‍ സമൂഹത്തില്‍ നിഗൂഢമായ നിരവധി പ്രതിസന്ധികള്‍ പൊന്തിവരികയാണ്. ഇത്തരുണത്തില്‍ സാധാരണ ജീവിതപരിസരങ്ങളില്‍ മറഞ്ഞിരിക്കുന്ന സഹോദരങ്ങളെക്കുറിച്ച് വിശിഷ്യാ, ഭവനരഹിതരായവരെക്കുറിച്ചുള്ള സാന്നിധ്യാവബോധം നമ്മിലോരോരുത്തരിലും വളര്‍ത്തണമേയെന്ന് കല്‍ക്കട്ടയിലെ വി. മദര്‍ തേരേസയോടു നമുക്കു പ്രാര്‍ത്ഥിക്കാം.” (ഏപ്രില്‍ 2-ാം തീയതി വ്യാഴാഴ്ച #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന ഹാഷ്ടാഗില്‍ സാമൂഹ്യശൃംഖലയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച സന്ദേശം).

വ്യാഴാഴ്ചത്തെ പാപ്പായുടെ ദിവ്യബലിയര്‍പ്പണത്തിലും പ്രത്യേക നിയോഗം ഭവനരഹിതര്‍ക്കു വേണ്ടിയായിരുന്നു.