ലിത്വാനിയയിലെ സ്വാതന്ത്ര വാദികളെയും കീഴ്പ്പെടുത്തലുകൾക്ക് ഇരകളായവരെയും അനുസ്മരിച്ച്, മാർപാപ്പ

എല്ലാത്തരത്തിലുമുള്ള അനീതിയ്ക്കുമെതിരെ പോരാടി വിജയം വരിച്ചിട്ടുള്ള നാടാണ് ലിത്വനിയ എന്നും പ്രത്യാശയുടെ പ്രതീകം തന്നെയാണ് ഈ ജനതയെന്നും മാർപാപ്പ. ഞായറാഴ്ച, ലിത്വാനിയ സന്ദർശനത്തിനത്തിന്റെ അവസാന ദിനമാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഒന്നാം ലോക മഹായുദ്ധവും നാസികളുടെ പീഡനവും സോവ്യറ്റ് അടിമത്തവുമെല്ലാം നേരിട്ടശേഷം പ്രത്യാശയുടെ കൈപിടിച്ച് സ്വാതന്ത്രത്തിലേക്ക് നടന്നെത്തിയ ജനതയാണ് ലിത്വനിയ, ലാത്വിയ, എസ്റ്റോണിയ എന്നിവിടങ്ങളിലേതെന്നും പാപ്പാ പറഞ്ഞു.

എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന ഈ ജനതയുടെ കരച്ചിൽ ദൈവമേ അങ്ങ് കേട്ടു. യേശുവിന്റെ നിലവിളിയ്ക്ക് സമാനമായ ഒരു ജനതയുടെ പ്രാർത്ഥന ദൈവം കേട്ടു. ഇതുപോലെ തന്നെ സഹോദരരുടെയും ഞങ്ങളുടെ നേരെ വിലപിക്കുന്നവരെയും ആശ്വസിപ്പിക്കാനും അവർക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നൽകാനും ഞങ്ങളെയും സഹായിക്കണമേ. പാപ്പാ പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.