കൊളംബിയയ്ക്കു വേണ്ടി പ്രാര്‍ത്ഥനാസഹായം തേടി മാര്‍പാപ്പ

സംഘര്‍ഷങ്ങളും പോരാട്ടവും നിലനില്‍ക്കുന്ന കൊളംബിയയില്‍ സംഭാഷണത്തിലൂടെ സമാധാനവും നീതിയും പുനസ്ഥാപിക്കുന്നതിനു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം തേടി ഫ്രാന്‍സിസ് പാപ്പാ. പെന്തക്കോസ്ത് ഞായറാഴ്ചയാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്. ഇതോടെ ഈ മാസം തന്നെ രണ്ടാമത്തെ തവണയാണ് കൊളംബിയയ്ക്കു വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്.

“കൊളംബിയയിലെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്റെ സമ്മാനങ്ങളായ സമാധാനവും നീതിയും ലഭിക്കുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യം കടന്നുപോകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വിശദമായ ചര്‍ച്ചകളിലൂടെ സാധിച്ചേക്കും. മഹാമാരിയെ തുടര്‍ന്ന് ദാരിദ്രത്തിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനതയ്ക്കും നീതി ലഭിക്കേണ്ടതുണ്ട്” – സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ റെജീനാ കോളി പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ പറഞ്ഞു.

സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ നടക്കുന്ന പൊതുജന പ്രകടനവും പ്രക്ഷോഭവുമാണ് രാജ്യത്ത് നിലവില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. മഹാമാരി പടരുന്ന സാഹചര്യം കൂടിയായതിനാല്‍ കടുത്ത ദാരിദ്രവും നല്ലൊരു ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. സമാധാനപരമായി മാത്രം സംഘടിക്കാനും പ്രതിഷേധിക്കാനും പാപ്പാ ഇതിനു മുമ്പും ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.