ഹെയ്തിയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് മരിച്ചവർക്കായി പ്രാർത്ഥിച്ച് മാർപാപ്പ

ഡിസംബർ 13 -ന് വടക്കൻ ഹെയ്തിയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ 60 പേർ മരണമടഞ്ഞു. ഈ സംഭവത്തിൽ, സ്ഫോടനത്തിൽ ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡിസംബർ 15 -ന് പൊതുസന്ദർശനത്തിലാണ് പാപ്പാ പ്രത്യേകം പ്രാർത്ഥന നടത്തിയത്.

അപകടത്തിൽ ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. “വടക്കൻ ഹെയ്തിയിലെ ക്യാപ്-ഹെയ്തിയനിൽ വിനാശകരമായ ഒരു സ്ഫോടനം ഉണ്ടായി. അതിൽ കുട്ടികളുൾപ്പെടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഹെയ്തിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവർ നല്ല ആളുകളാണ്, വിശ്വാസികളാണ്. പക്ഷേ, അവർ വളരെയധികം കഷ്ടപ്പെടുന്നു” – പാപ്പാ വെളിപ്പെടുത്തി.

കരീബിയൻ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ക്യാപ്-ഹെയ്‌തിയനിൽ തിങ്കളാഴ്ച വൈകിട്ടോടെ ഇന്ധന ടാങ്കർ മറിഞ്ഞ് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ഹെയ്തി അധികൃതർ പറഞ്ഞു. ഇവിടെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.