ചൈനയില്‍ വന്‍ പ്രളയം; പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് മാര്‍പാപ്പ

മധ്യ ചൈനയെ പ്രതിസന്ധിയിലാക്കി ദിവസങ്ങളായി തുടരുന്ന പ്രളയത്തിന് ഇരകളായവരെ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഹെനാന്‍ പ്രൊവിന്‍സിലെ സെങ്‌സു പട്ടണത്തെയാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. ‘പ്രളയത്തിന് ഇരകളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രകൃതിദുരന്തം വിനാശം സൃഷ്ടിച്ച എല്ലാവരോടും എന്റെ സഹതാപവും സാമീപ്യവും അറിയിക്കുകയും ചെയ്യുന്നു’ – പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു.

പ്രളയജലം കുത്തിയൊലിച്ച് എത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നതാണ് ചൈനയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഇതുവരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.