വിശുദ്ധ നാടിനും വെനസ്വേലയ്ക്കുമായി പ്രാര്‍ത്ഥിച്ചു ഫ്രാന്‍സിസ് പാപ്പാ 

ആക്രമണങ്ങളാലും രാഷ്ട്രീയ പ്രതിസന്ധികളാലും വലയുന്ന വിശുദ്ധ നാടിനും വെനസ്വേലയ്ക്കുമായി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചു. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു നടന്ന തിരുക്കര്‍മ്മങ്ങളിലാണ് പാപ്പാ ഇരു രാജ്യങ്ങളിലും സമാധാനം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിച്ചത്.

‘സഹവര്‍ത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളിലും ആവശ്യമാണ്. സമാധാനം വീണ്ടെടുക്കുന്നതിനായി ശനിയാഴ്ച ജറുസലേമില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ആത്മീയമായി താനും ഒന്ന് ചേര്‍ന്നിരുന്നു.
ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എല്ലാവരും വിശുദ്ധരാണ്. അവര്‍ക്കിടയില്‍ സമാധാനം വളരുവാന്‍ പ്രാര്‍ഥിക്കുന്നു’ പാപ്പാ പറഞ്ഞു.

ഗാസാ അതിര്‍ത്തിയിലെ പ്രതിസന്ധികളും കലാപങ്ങളും പാപ്പാ പ്രാര്‍ഥനയില്‍ പ്രത്യേകം അനുസ്മരിച്ചു. ഒപ്പം, വെനസ്വേലയിലെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച പാപ്പാ അവിടുത്തെ നേതാക്കള്‍ക്ക് ബുദ്ധിപൂര്‍വമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇടയാകട്ടെ എന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.