കാപ്പിറ്റോൾ കലാപത്തിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

അമേരിക്കയിലെ കാപ്പിറ്റോൾ മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. ജനാധിപത്യമൂല്യം സംരക്ഷിക്കാൻ അമേരിക്ക സമാധാനം അനുവർത്തിക്കണമെന്ന് ഇന്നലെ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ പാപ്പാ പറഞ്ഞു.

അക്രമം സ്വയം നാശഹേതുവാകും. പൊതുവായ നന്മയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി കരുതലുള്ള സംസ്കാരം, സജീവമായി നിലനിർത്താൻ പരിശുദ്ധ കന്യകാമാതാവ് സഹായിക്കട്ടെയെന്നും ഇനി അക്രമമുണ്ടാകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും മാർപാപ്പ പറഞ്ഞു.

ബുധനാഴ്ചയാണ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിനിടെ അക്രമികൾ കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചു കയറി കലാപം സൃഷ്ടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.