കുട്ടികളുടെ പുഞ്ചിരി കാത്തുസൂക്ഷിക്കാം : ഫ്രാന്‍സിസ് പാപ്പ

കുട്ടികളുടെ മുഖത്തുയരുന്ന സന്തോഷവും പ്രത്യാശയും നിറഞ്ഞ പുഞ്ചിരി കാത്തുസൂക്ഷിക്കാൻ നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് ഫ്രാൻസിസ് പാപ്പ ആഗോള ശിശുദിനാഘോഷത്തോടനുബന്ധിച്ച്  ട്വീറ്ററിൽ പങ്കുവച്ചു. കഴിഞ്ഞ ഒക്ടോബറിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘ദി ഡിഗ്‌നിറ്റി  ഓഫ് ദ് ചൈൽഡ് ഇൻ ദി ന്യൂമറിക്കൽ വേൾഡ്’ കോൺഗ്രസിൽ പങ്കെടുത്തവരെ മാർപാപ്പ അഭിസംബോധന ചെയ്തിരുന്നു.

“പല അവസരങ്ങളിലും വിവിധ രാജ്യങ്ങളില്‍, ദരിദ്രരും സമ്പന്നരും ആരോഗ്യമുള്ളവരും രോഗികളും സന്തോഷിക്കുന്നവരും കഷ്ടപ്പെടുന്നവരുമായ കുട്ടികളെ എനിക്ക് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞിരുന്നു .ഈ കുട്ടികൾ നമ്മെ പുഞ്ചിരി തൂകിക്കൊണ്ട് നോക്കുന്നതിനും, വിശ്വാസവും പ്രത്യാശയും നിറഞ്ഞ ഒരു സുന്ദരരൂപം കാത്തുസൂക്ഷിക്കുന്നതിനായി നമ്മൾ  എന്താണു ചെയ്യണ്ടത്?”. പാപ്പ ചോദിച്ചു.

ലോകത്തിലെ ശിശുക്കളുടെ ദൃഷ്ടിയിൽ ജ്ഞാനവും ധൈര്യവും ആനന്ദവും നിലനിൽക്കാൻ എപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.