പീഡനങ്ങള്‍ക്ക് ഇരകളായവരുടെ ചാരെ താനുണ്ടെന്ന് മാര്‍പാപ്പ

ബുധനാഴ്ച പേപ്പല്‍ ഭവനത്തിലെ ഗ്രന്ഥശാലയില്‍ നിന്ന് ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ അവസാനം ഫ്രാന്‍സിസ് പാപ്പാ, സഭാശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ദുഃഖകരമായ ലൈംഗികപീഡന സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കക്കാരനായ മുന്‍ കര്‍ദ്ദിനാള്‍ തെയൊദോര്‍ മക്കാറിക്കിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട്, ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത് അനുസ്മരിച്ചു.

ലൈംഗികപീഡനത്തിനിരകളായ സകലരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ തദ്ദവസരത്തില്‍ ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. വൈദികാര്‍ത്ഥികളെയും കുട്ടികളെയും ഉള്‍പ്പടെ ലൈംഗികപീഡനത്തിന് ഇരകളാക്കിയെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിച്ചതിനെ തുടര്‍ന്ന് തെയൊദോര്‍ മക്കാറിക്കിന്റെ കര്‍ദ്ദിനാള്‍ പദവി വത്തിക്കാന്‍ എടുത്തുകളയുകയും പൗരോഹിത്യ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.