വിശുദ്ധ നാടിനു വേണ്ടിയും മ്യാന്മറിനു വേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം: മാര്‍പാപ്പ

വിശുദ്ധ നാടിനു വേണ്ടിയും മ്യാന്മറിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എല്ലാ മതവിശ്വാസികളേയും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സ്വന്തം മതവിശ്വാസത്തില്‍ ആയിരുന്നുകൊണ്ടു തന്നെ ഒരു മിനിറ്റെങ്കിലും ഈ ദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

“ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടയിലും ഒരു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കണമെന്ന അഭ്യര്‍ത്ഥന പാപ്പാ നടത്തിയിരുന്നു. 2014 ജൂണ്‍ എട്ടിനാണ് ഇത്തരത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ആഗോളതലത്തില്‍ സമയം മാറ്റിവയ്ക്കല്‍ ആരംഭിച്ചത്. ഇന്നും എല്ലാ ഭൂഖണ്ഡങ്ങളിലും വിശുദ്ധ നാടിനു വേണ്ടി നടത്തിവരുന്ന ഈ പ്രത്യേക പ്രാര്‍ത്ഥന തുടരുന്നുണ്ട്. ഇത്തവണ മ്യാന്മറിനേയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തും” – ഇന്‍ര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കാത്തലിക് ആക്ഷന്റെ സെക്രട്ടറി ജനറല്‍ മരിയ ഗ്രേഷ്യ ടെബാല്‍ഡി പാപ്പായുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.

ലോകത്തെ ഏത് കോണിലായിരുന്നാലും ജോലിയ്ക്കിടയിലോ വിശ്രമവേളയിലോ എപ്പോഴെങ്കിലും ഈ ദേശങ്ങള്‍ക്കു വേണ്ടി, അവിടുത്തെ സമാധാനത്തിനു വേണ്ടി ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കാന്‍ മനസാവണമെന്നും പാപ്പായുടെ ആഹ്വാനത്തിന് മറുപടി കൊടുക്കണമെന്നും ടെബാല്‍ഡി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.