പാപ്പാ പങ്കുവയ്ക്കുന്ന ഒറ്റവരി ധ്യാനം

നോമ്പിന്റെ ആരംഭനാളില്‍ പാപ്പാ ഫ്രാന്‍സിസ് തപസ്സുകാലം എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യങ്ങളില്‍ പങ്കുവച്ച സന്ദേശം ഇപ്രകാരമാണ്.

‘കൃപയുടെ ഈ നാളുകളില്‍ നമുക്കു പ്രാര്‍ത്ഥിക്കാം, ഉപവസിക്കാം, കാരുണ്യപ്രവൃത്തികളില്‍ വ്യാപൃതരാകാം! അങ്ങനെ ഹൃദയങ്ങള്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് ആത്മീയവിജയം കൈവരിക്കാം’.

We pray, fast, and perform the works of mercy in this time of grace, so that the Lord might find our hearts ready and fill them with the victory of His love. #Lent

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. തപസ്സുകാലം എന്ന ഹാഷ്ടാഗോടെയുള്ള ഒറ്റവരി ധ്യാനം നോമ്പുകാലത്ത് തുടര്‍ന്നും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.