‘അമ്മ അല്‍പം വിശ്രമിക്കട്ടെ’! സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തെ പുകഴ്ത്തി പാപ്പായും

ഉറങ്ങിക്കിടക്കുന്ന മാതാവ്, ഉണ്ണീശോയെ പരിപാലിക്കുന്ന യൗസേപ്പിതാവ്. ഉണ്ണീശോയാവട്ടെ പിറന്നുവീണ ഭാവത്തിലാണ്. സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ ഒരു തിരുപ്പിറവി ചിത്രമാണ് ഇത്. ഈ ചിത്രത്തെയാണ് ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചിരിക്കുന്നത്. തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 17-നാണ് ‘let mom rest’ (അമ്മ വിശ്രമിക്കട്ടെ) എന്ന് പേരുള്ള ഈ ചിത്രത്തെക്കുറിച്ച് പാപ്പ സംസാരിച്ചത്.

കുടുംബത്തിന്റെയും വിവാഹജീവിതത്തിന്റെയും ഐക്യത്തിന്റെ പ്രതീകമായിട്ടാണ് പാപ്പ ഈ ചിത്രത്തെ കണ്ടത്. നിങ്ങളുടെ മകനോ മകളോ കരയുമ്പോള്‍ നിങ്ങളില്‍ എത്ര ഭാര്യഭര്‍ത്താക്കന്മാര്‍ ആ രാത്രികളുടെ ഭാരവും ക്ഷീണവും പങ്കുവച്ചിട്ടുണ്ടെന്നാണ് പാപ്പ ചോദിച്ചത്. ഏതായാലും ഏറെ ചിന്തിക്കേണ്ട പ്രത്യേകിച്ച്, പുരുഷന്മാര്‍ വിചിന്തനത്തിന് വിധേയമാക്കേണ്ട ഒരു ചിത്രമാണിത്.