റോമന്‍ ആരാധാനാക്രമം ദിവ്യബലിയില്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി പാപ്പാ

1962 -ലെ റോമന്‍ ആരാധാനാക്രമം ദിവ്യബലിയില്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഫ്രാന്‍സിസ് പാപ്പാ ഭേദഗതി വരുത്തി. ഈ പഴയ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷനില്‍ നിക്ഷിപ്തമാക്കുന്നതാണ് പാപ്പാ വരുത്തിയ പുതിയ പരിഷ്‌കാരം.

‘ത്രദീസിയോനിസ് കുസ്‌തോദേസ്’ (Traditionis custodse) എന്ന ലാറ്റിന്‍ പേരില്‍ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനം അഥവാ മോത്തു പ്രോപ്രിയൊ വഴിയാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസും മാര്‍പാപ്പാമാരുടെ പ്രബോധനങ്ങളും വരുത്തിയ ആരാധനാക്രമ പരിഷ്‌ക്കാരങ്ങളെ മാനിച്ചുകൊണ്ടു വേണം പഴയ റോമന്‍ ആരാധാനാക്രമം ഉപയോഗപ്പെടുത്തേണ്ടതെന്ന് പാപ്പാ വ്യക്തമാക്കിയിട്ടുമുണ്ട്.

സ്വന്തം രൂപതയില്‍ 1962 -ലെ റോമന്‍ മിസ്സള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം രൂപതാദ്ധ്യക്ഷനു മാത്രമായി സംവരണം ചെയ്തിരിക്കുന്നു. എല്ലാ ഇടവക ദേവാലയങ്ങളിലും പഴയ ആരാധനാക്രമമനുസരിച്ച് ദിവ്യബലി അര്‍പ്പിക്കാന്‍ പുതിയ ഭേദഗതി അനുവദിക്കുന്നില്ല. പ്രത്യുത, മെത്രാന്‍ നിശ്ചയിക്കുന്ന ദേവാലയങ്ങളില്‍ നിശ്ചിത ദിനങ്ങളില്‍ മെത്രാന്റെ പ്രതിനിധിയായ വൈദികന്‍ മാത്രമായിരിക്കും പഴയ ആരാധനാക്രമമനുസരിച്ചുള്ള കുര്‍ബാന അര്‍പ്പിക്കുക.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.