പുതുജീവിതം തേടുന്ന അഭയാര്‍ത്ഥികളെ അപ്രതീക്ഷിത നരകത്തില്‍ തള്ളരുതെന്ന് മാര്‍പാപ്പ

പുതുജീവിതം തേടി വിവിധ ദേശങ്ങളിലെത്തുന്ന അഭയാര്‍ത്ഥികളെ തടവിലും തടങ്കലിലും പാര്‍പ്പിച്ച് അവരെ അപ്രതീക്ഷിത നരകത്തില്‍ തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. എളിയ സഹോദരര്‍ക്ക് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തതെന്നു പറഞ്ഞ ഈശോയുടെ വാക്കുകള്‍ അനുസ്മരിച്ച് ഇത്തരക്കാര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് സ്വയം വിലയിരുത്തണമെന്ന് ക്രൈസ്തവരോട് പ്രത്യേകമായി പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.

വിശക്കുന്നവരിലും രോഗികളിലും കാരാഗ്രഹവാസികളിലും അഭയാര്‍ത്ഥികളിലും പരദേശിയിലും കര്‍ത്താവിന്റെ മുഖം ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ പ്രാപ്തരാകണമെന്നും പാപ്പാ ആവര്‍ത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.