യൗസേപ്പിന്റെ നിശ്ശബ്ദത മൗനമല്ല, അത് ശ്രവണത്തിന്റെ നിറവാണ്: ഫ്രാൻസിസ് പാപ്പാ

യൗസേപ്പിന്റെ നിശ്ശബ്ദത മൗനമല്ല, അത് ശ്രവണത്തിന്റെ നിറവാണ് എന്ന് മൗനത്തിൽ ദൈവസാന്നിധ്യത്തെ അനുഭവിച്ച വിശുദ്ധ യൗസേപ്പിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ. ഡിസംബർ പതിനഞ്ചാം തിയതി ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുദര്‍ശനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“സുവിശേഷങ്ങൾ വിശുദ്ധ യൗസേപ്പിന്റെ ഒരൊറ്റ വാക്കു പോലും നമുക്കായി രേഖപ്പെടുത്തുന്നില്ല. എന്നു വച്ച് അവൻ നിശ്ശബ്ദനായിരുന്നു എന്നർത്ഥമില്ല, എന്നാൽ അതിന് വളരെ ആഴമായ ഒരു അർത്ഥമുണ്ട്. ഈ മൗനം കൊണ്ട് വിശുദ്ധ വിശുദ്ധ യൗസേപ്പ്, “വചനം- മനുഷ്യനായവതരിച്ച വചനം- നമ്മിൽ വളരുന്ന അളവനുസരിച്ച് നമ്മിൽ വാക്കുകൾ ചുരുങ്ങും ” എന്നു വിശുദ്ധ അഗസ്റ്റി൯ എഴുതിയത് അന്വർത്ഥമാക്കുകയാണ്.

മാംസമായ വചനത്തിന്, യേശുവിന്റെ സാന്നിധ്യത്തിന് ഇടം നൽകാൻ വിശുദ്ധ യൗസേപ്പ് തന്റെ നിശ്ശബ്ദതയാൽ നമ്മെ ക്ഷണിക്കുന്നു. യൗസേപ്പിന്റെ നിശ്ശബ്ദത മൗനമല്ല, ആ നിശ്ശബ്ദത ശ്രവണത്തിന്റെ നിറവാണ്, പ്രവർത്തിയുടെ നിശ്ശബ്ദത, തന്റെ ഉന്നതമായ ആന്തരീകത മുഴുവൻ വെളിപ്പെടുത്തുന്ന നിശ്ശബ്ദതയാണത്.” പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.