ഐക്യത്തെ പിന്തുടരുക: റഷ്യയിലെ ലത്തീൻ കത്തോലിക്കരോട് പാപ്പാ

റഷ്യയിലെ മുഴുവൻ കത്തോലിക്കാ സമൂഹവും സന്തോഷത്തോടും എളിമയോടും കൂടെ ദൈവരാജ്യത്തിന്റെ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഒരു സുവിശേഷമായിത്തീരുമെന്ന് ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയിലെ ലത്തീൻ കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ റഷ്യയിലെ ലത്തീൻ കത്തോലിക്കരുടെ അപ്പോസ്തലിക അധികാരികൾക്ക് സന്ദേശമയച്ചു.

ക്രിസ്തുവിൽ നമ്മെ ഒന്നിപ്പിക്കുന്ന സഭാപരമായ ഐക്യത്തെ സാധ്യമാക്കാനുള്ള ആഗ്രഹത്തിൽ റഷ്യയിലെ കത്തോലിക്കാ സമൂഹവുമായുള്ള തന്റെ ആത്മീയസാന്നിധ്യത്തിന് പാപ്പാ ഉറപ്പ് നൽകി.

സാക്ഷികളായിരിക്കുക എന്നത് ദൈവത്തിന് വളരെ പ്രസാദകരവും സമൂഹത്തിന്റെ പൊതുനന്മയ്ക്ക് സംഭാവന നൽകുന്നതുമാണ്. പ്രത്യേകിച്ച് ക്രിസ്തീയസാക്ഷികൾ ഏറ്റവും ആവശ്യമുള്ളവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഉത്തരവാദിത്വം വഹിക്കുന്നതിന് മികവ് പുലർത്തുന്നു – പാപ്പാ വ്യക്തമാക്കി. ഈ വാർഷികം സഭാപരമായ സ്വയാവബോധം പരിപോഷിപ്പിക്കുന്ന സമയമാണെന്നും അങ്ങനെ സഭയെ സ്വയം നവീകരിക്കാനും വിശുദ്ധീകരിക്കാനും കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.