കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ദിനത്തിൽ പുതിയ ഹേറോദോസുമാരെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപ്പാപ്പ

യേശുവിനെ കൊല്ലാൻ ആഗ്രഹിച്ച ഹേറോദേസ് രാജാവിന്റെ കൽപ്പനയാൽ മരിച്ച കുഞ്ഞിപ്പൈതങ്ങളെ അനുസ്മരിക്കുന്ന ദിനത്തിൽ, നിഷ്‍കളങ്കരായ കുഞ്ഞുങ്ങളുടെ കണ്ണീർ വീഴ്‌ത്തുന്ന പുതിയ ഹേറോദോസുമാരെ സൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 28-ന് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ഈ ആധുനിക കാലത്തെ പുതിയ ഹേറോദോസുമാർ അടിമവേല, ലൈംഗിക ചൂഷണം, യുദ്ധങ്ങൾ, നിർബന്ധിത കുടിയേറ്റം എന്നിവയുടെ ഭാരത്താൽ കുട്ടികളുടെ നിഷ്കളങ്കതയെ കീറിമുറിക്കുന്നു. ഈ കുഞ്ഞുങ്ങൾക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യാം.” -പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.