ലോക മാനസികാരോഗ്യ ദിനം: രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് പാപ്പാ

മാനസികരോഗം ബാധിച്ചവരെയും അവരുടെ കുടുംബങ്ങളെയും ഉപേക്ഷിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ഇന്ന്, ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, മാനസികരോഗം ബാധിച്ച സഹോദരീ സഹോദരന്മാരെയും പലപ്പോഴും ചെറുപ്പക്കാരായ ആത്മഹത്യ ചെയ്തവരെയും ഞാൻ അനുസ്മരിക്കാൻ ആഗ്രഹിക്കുന്നു. അവർക്കും അവരുടെ കുടുംബങ്ങൾക്കുമായി നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ അവരോട് വിവേചനം കാണിക്കാതിരിക്കാനും അവരെ സ്വാഗതം ചെയ്യാനും ശ്രമിക്കാം.” – പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റിന്റെ സേവനത്തിനായുള്ള പ്രിഫെക്റ്റ് ഓഫ് ദി ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ്, കർദ്ദിനാൾ പാറ്റർ ടർക്‌സൺ മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് സന്ദേശം പ്രസിദ്ധീകരിച്ചു. കോവിഡ് മഹാമാരി മൂലം അനേകം ആളുകൾക്ക് ഇക്കാലഘട്ടത്തിൽ മാനസികാരോഗ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.