ദൈവത്തിന്റെ ആര്‍ദ്രത, പരിചരണത്തിലൂടെ സകലരിലും എത്തിക്കണമെന്ന് മാര്‍പാപ്പ

കോവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തിന് ആവശ്യമായ ധനസമാഹരണം ലക്ഷ്യം വച്ചുകൊണ്ട് തെക്കെ അമേരിക്കന്‍ നാടായ പെറുവിലെ കത്തോലിക്കാ മെത്രാന്‍സംഘം ആരംഭിച്ചിരിക്കുന്ന “പെറു ശ്വസിക്കുന്നു” അഥവാ “റെസ്പീര പെറു” (Respira Perú) എന്ന പ്രചാരണപരിപാടിക്ക് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ അന്നാട്ടിലെ മെത്രാന്‍സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് മിഖേല്‍ കബ്രെയോസിന് (Miguel Cabrejos) ഫ്രാന്‍സിസ് പാപ്പായുടെ നാമത്തിലയച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

ആരെയും ഒറ്റപ്പെടുത്താത്തതും പുറന്തള്ളാത്തതും അവഗണിക്കാത്തതുമായ ഉപരിമാനവികമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും പാപ്പാ പ്രോത്സാഹനം പകരുന്നു. കൃത്രിമ ശ്വസനോപകരണങ്ങളും കൊവിഡ്-19 രോഗചികിത്സയ്ക്കാവശ്യമായ മറ്റു ഉപകരണങ്ങളും വാങ്ങിക്കുന്നതിനുവേണ്ടിയാണ് മെത്രാന്‍സംഘം ധനശേഖരാര്‍ത്ഥം “റെസ്പീര പെറു” എന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.