ദൈവപുത്രനെ ആരാധിക്കാനുള്ള ക്ഷണമാണ് ക്രിസ്തുമസ്: ഫ്രാൻസിസ് പാപ്പാ

ദൈവപുത്രനെ ആരാധിക്കാനുള്ള ക്ഷണമാണ് ക്രിസ്തുമസ് എന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 22 -ന് പ്രതിവാര സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ചരിത്രത്തിന് തള്ളിക്കളയാൻ കഴിയാത്ത ഒന്നാണ് യേശുവിന്റെ ജനനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യഹൂദന്മാരുടെ രാജാവിനെ കണ്ടെത്തി ആരാധിക്കുന്നതിനായി ദീർഘവും ദുഷ്‌കരവുമായ യാത്ര നടത്തിയ ജ്ഞാനികളുടെ അന്വേഷണവും ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു തിരിച്ചറിഞ്ഞ ഇടയന്മാരുടെ വിനയത്തെക്കുറിച്ചും മാർപാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി. എളിമയിലൂടെ മാത്രമേ നമുക്ക് ദൈവത്തിലേക്ക് വരാനും ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിയാനും കഴിയൂ.

“ദൈവത്തെ അംഗീകരിക്കുന്നത് ഒരു തരത്തിലും മനുഷ്യന്റെ അന്തസ്സിന് എതിരല്ല. കാരണം ഈ മഹത്വം ദൈവത്തിൽ വേരൂന്നിയതും പൂർണ്ണതയുള്ളതുമാണ്. നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനം യേശുവാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.