ശ്രവിക്കുന്നവരും സർഗ്ഗാത്മകതയുള്ളവരുമായിരിക്കുക: ഫ്രാൻസിസ് പാപ്പാ

ശ്രവിക്കുന്നവരും സർഗ്ഗാത്മകതയുള്ളവരുമായിരിക്കുകയെന്ന് ഫ്രാൻസിസ് പാപ്പാ. ആദ്യമായി ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലേയും സഭാ പ്രതിനിധികളെ സംയോജിപ്പിച്ചുകൊണ്ട് മെക്സിക്കോ നഗരത്തിൽ ആരംഭിച്ച സഭാ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിൽ ആണ് ഇപ്രകാരം പറഞ്ഞത്.

പരസ്പരം ശ്രവിച്ചുകൊണ്ടും ധൈര്യപൂർവ്വം പുതിയ ചക്രവാളങ്ങളിലേക്കുള്ള തുറവിയോടെയും മുന്നേറാൻ പാപ്പാ ആവശ്യപ്പെട്ടു. മെക്സിക്കോ സിറ്റിയിലും ഓൺലൈനിലുമായി ആയിരത്തിലധികം പേർ പങ്കെടുക്കുന്ന ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ സമ്മേളനം ഈയിടെ പാപ്പാ തുടക്കം കുറിച്ച സിനഡൽ രീതിയുടെ അനന്തര ഫലത്തെ പ്രതിനിധീകരിക്കുന്നതാണ്. 2023 -ലെ സിനഡിന് ഒരുക്കമായി സിനഡിന്റെ മൂന്നു പ്രധാന സൂചകപദങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, ഭൗത്യം എന്നീ വാക്കുകളെ പാപ്പാ സന്ദേശത്തിൽ പരാമർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.