അഭയാര്‍ത്ഥികളും ഭവനരഹിതരുമായവരോടൊപ്പം സമയം ചെലവഴിച്ച് മാര്‍പാപ്പ

‘ഫ്രാന്‍സെസ്‌കോ’ എന്ന പേരില്‍ തന്നെക്കുറിച്ച് പുറത്തിറക്കിയ ഡോക്യമെന്ററി സിനിമയുടെ പ്രദര്‍ശനത്തിനുശേഷം സിനിമ കാണാനെത്തിയ ഭവനരഹിതരും അഭയാര്‍ത്ഥികളുമായ നൂറു പേരുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരുന്നു ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. അതിനുശേഷമാണ് ക്ഷണിക്കപ്പെട്ടെത്തിയ അതിഥികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

പ്രദര്‍ശന പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത് സിനിമയുടെ സംവിധായകന്‍ എവ്‌ഡെനി അഫിനീവിസ്‌ക്കിയും ‘ലൗദേത്തോ സി’ ഫൗണ്ടേഷനും ചേര്‍ന്നാണ്. പോള്‍ ആറാമന്‍ ഹാളില്‍ വച്ചു തന്നെയാണ് ഭവനരഹിതരും അഭയാര്‍ത്ഥികളുമായ ആളുകളോട് പാപ്പാ സംസാരിച്ചത്.

ക്ഷണിക്കപ്പെട്ടെത്തിയ അവര്‍ക്ക് ഭക്ഷണപ്പൊതിയും സംഘാടകര്‍ നല്‍കി. ഭക്ഷണവിതരണവും കഴിഞ്ഞാണ് പാപ്പാ തന്റെ വസതിയായ കാസാ സാന്താ മാര്‍ത്തയിലേയ്ക്ക് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.