അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പാ തിമൂര്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന

അടുത്ത വര്‍ഷം ആരംഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ തിമൂര്‍-ലെസ്റ്റെ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഇവിടുത്തെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കോവിഡ് സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ച് പാപ്പായുടെ യാത്രാസംബന്ധിയായ കാര്യങ്ങളിലും മാറ്റം വന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാപ്പാ സന്ദര്‍ശിക്കാനിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് തിമൂര്‍-ലെസ്റ്റ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ അന്ന് കോവിഡ് രൂക്ഷമായിരുന്നതിനാല്‍ യാത്ര റദ്ദു ചെയ്യുകയായിരുന്നു. ഇപ്രകാരം മാറ്റിവച്ച പര്യടനമാണ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.