പുസ്തകത്തെ സ്‌നേഹിക്കുന്ന കുട്ടിയുടെ പേരിലുള്ള സ്‌കൂളില്‍  പാപ്പയുടെ  അപ്രതീക്ഷിത സന്ദര്‍ശനം

അടുത്തിടെ നടന്ന ‘കരുണ വെള്ളിയാഴ്ച’ യില്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പ മരിച്ച ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള സ്‌കൂള്‍ സന്ദര്‍ശിച്ചു.

1950 കളില്‍ സ്ഥാപിതമായ ഈ വിദ്യാലയം സമഗ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിയാ റോക്കാ കാസ്ട്രസ്ട്ര എന്ന പേരിലാണ്  അറിയപ്പെടുന്നത്. 1970 കളില്‍ മറ്റു നാലു സ്ഥലങ്ങളിലേക്ക് സ്‌കൂള്‍  വിപുലീകരിച്ചു. ഈ വര്‍ഷം  എലിസ സ്‌കാലയുടെ സമഗ്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

ഏലിസ സ്‌കാല ഈ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയുടെ പേരാണ്. എന്നാല്‍ 2015 ല്‍ 11 ാം വയസ്സില്‍  ലുക്കീമിയ മൂലം ഈ കുട്ടി മരിച്ചു. സ്‌കാലയുടെ  മരണശേഷം സ്‌കാലയുടെ മാതാപിതാക്കള്‍ പുസ്തകങ്ങളിലൂടെയും ലൈബ്രറികളിലൂടെയുമൊക്കെ എലിസയുടെ പാഷന്‍ പങ്കുവയ്ക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂളില്‍ ഒരു പ്രോജക്ട് ആരംഭിച്ചു.

അവരുടെ സഹായത്തോടെ, ‘എലിസയുടെ ലൈബ്രറി’ എന്നൊരു ചെറിയ സ്ഥലം സ്ഥാപിച്ചു, പുസ്തകങ്ങള്‍ കൊണ്ട്  സ്ഥലം നിറയ്ക്കാന്‍ ‘എലിസയ്ക്ക് ഒരു പുസ്തകം നല്‍കുക’ (‘Give a Book for Elisa’)  എന്ന പേരില്‍ ഒരു പ്രോജക്ടിനും തുടക്കമിട്ടു.

ആയിരക്കണക്കിന് സംഭാവനകള്‍ ആണ് ലഭിച്ചത്. ഇറ്റലി, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ ഭാഷകളിലായി ഏതാണ്ട് 20,000 പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയുടെ അലമാരകളില്‍ ഉണ്ട്. റോമിലെ പൊതു ഗ്രന്ഥശാലകളുടെ ലിസ്റ്റില്‍ ഇതിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

പ്രാദേശിക സമയം 4 മണിക്ക് സ്‌കൂളില്‍ എത്തിയ പാപ്പാ  സ്‌കാലയുടെ മാതാപിതാക്കളായ ജിയോര്‍ഗിയോ, മരിയ, സ്‌കൂളിലെ അധ്യാപകര്‍, ക്ലോഡിയ ജെറിയലി, ഇന്‍സ്റ്റിറ്റ്യൂട്ടിലെ നൂറുകണക്കിന് കുട്ടികള്‍ എന്നിവര്‍ക്ക്  ആശംസകള്‍ നേര്‍ന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയും ലൈബ്രറിയില്‍ വയ്ക്കുവാന്‍  നിരവധി പുസ്തകങ്ങള്‍ സ്‌കാനയുടെ മാതാപിതാക്കള്‍ക്ക് നല്‍കി. എല്ലാം എലിസക്ക് സമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.