കോവിഡ് രോഗികള്‍ക്കു വേണ്ടിയുള്ള ജപമാല പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ

തന്റെ ജന്മനാടായ അര്‍ജന്റീനയില്‍ കോവിഡ്് 19 രോഗികള്‍ക്കായി നടക്കുന്ന ജപമാല പ്രാര്‍ത്ഥനാ സംരംഭത്തിന് പാപ്പാ നന്ദി അറിയിച്ചു. കോവിഡ്് രോഗികള്‍ക്കായി അനുദിനം ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട് ‘ഇടക്കാലം’ എന്നര്‍ത്ഥംവരുന്ന ”എന്ത്രെത്യേമ്പൊ” (Entretiempo) എന്ന പേരിലുള്ള പ്രസ്ഥാനത്തിന്റെ പ്രതിനിധി റൊഡ്രീഗൊ ഫെര്‍ണാണ്ടസ് മദേരൊ ജൂലൈ 27-ന് ചൊവ്വാഴ്ച തനിക്കെഴുതിയ കത്തിന് (ഇ-മെയില്‍) തൊട്ടടുത്ത ദിവസം തന്നെ നല്കിയ മറുപടിയിലാണ് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥനയുമായി മുന്നേറുന്നതിന് അവര്‍ക്ക് പ്രചോദനമേകിയത്.

തനിക്കയച്ച സന്ദേശത്തിനും കോവിഡ്് രോഗികള്‍ക്കായുള്ള ജപമാല പ്രാര്‍ത്ഥനയ്ക്കും പാപ്പാ മറുപടിക്കത്തില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഈ ജപമാലയില്‍ അകലങ്ങളില്‍ ഇരുന്നുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുചേരുന്നവരുടെ സംഖ്യ അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കയാണെന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏതാനും നാളുകളായി വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.