പോപ്പ് ലിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയത് 59 ഭൂതോച്ചാടകര്‍

ചിക്കാഗോയിലെ മൊണ്ടലെയ്ന്‍ സെമിനാരിയില്‍ സ്ഥിതി ചെയ്യുന്ന പോപ്പ് ലിയോ പതിമൂന്നാമന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയത് 59 ഭൂതോച്ചാടകര്‍. ആഫ്രിക്ക, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികരും ഡീക്കന്മാരുമാണ് 59 അംഗത്തിലുള്ളത്. നാലു ടേമുകളിലായി 10 ദിവസം വീതമുള്ള പരിശീലനം രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. നവംബര്‍ നാലിന് ചേര്‍ന്ന ഇപ്രാവശ്യത്തെ സമ്മേളനം 14-നാണ് അവസാനിച്ചത്.

ആധുനിക കാലത്ത് എല്ലാക്കാലത്തേക്കാളുപരി വളര്‍ന്നുവരുന്ന സംസ്കാരങ്ങളോട് പോരാടാന്‍ വിശ്വാസികളെ സഹായിക്കുകയാണ് പോപ്പ് ലിയോ പതിമൂന്നാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ദേശ്യമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് എപ്പിസ്‌ക്കോപ്പല്‍ മേഡറേറ്റര്‍ ബിഷപ്പ് റോബര്‍ട്ട് ഗ്രൂസ് പറഞ്ഞു.

“ഭൂമിയില്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാകുക. നിങ്ങളുടെ കരങ്ങളില്‍ ദൈവം വച്ചുതന്ന കൃപാവരങ്ങളെ ആത്മീയമായി തകര്‍ന്നു കിടക്കുന്നവര്‍ക്കായി പകര്‍ന്നുകൊടുക്കുക” ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ മോണ്‍. ജോണ്‍ ഐസക് ദിവ്യബലിമധ്യേ പറഞ്ഞു.