അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ വചനം വിസ്മരിക്കുകയില്ല ( സങ്കീര്‍ത്തനങ്ങള്‍: 119:16).
ദൈവവചനത്തിന്റൈ ശക്തി ഉപയോഗിച്ച് തിന്മയുടെ ശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാനും യേശുവിന്റെ പാത പിന്തുടരാനും ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം. ഇക്കാരണത്താല്‍ ബൈബിളുമായി അടുപ്പമുണ്ടായിരിക്കുക എന്നത് പരമപ്രധാനമാണ്. ദൈവവചനം വായിക്കുക, ധ്യാനിക്കുക, ഗ്രഹിക്കുക എന്നതാണ് ചെയ്യേണ്ടത്. ദൈവത്തിന്റെ വചനമാണ് ബൈബിളിലുള്ളത്. അത് കാലോചിതവും ഊര്ജ്ജിതവുമാണ്.
മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുപോലെ ബൈബിള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. പോക്കറ്റ് സൈസിലെങ്കിലുമുള്ള ഒരു ബൈബിള്‍ നാം കൈയ്യില്‍ കൊണ്ടുനടന്നാല്‍ എന്താവും സംഭവിക്കുക എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഫോണില്‍ മെസേജുകള്‍ വായിക്കാനായി ഇടയ്ക്കിടെ ഫോണ്‍ തുറന്നുനോക്കുന്നതുപോലെ ബൈബിള്‍ തുറന്നുനോക്കാറുണ്ടോ.
ഈ താരതമ്യം തികച്ചും വിരോധാഭാസമായി തോന്നിയേക്കാം. എന്നാല്‍ ഇത് ചിന്തിക്കേണ്ടതാണ്. ദൈവവചനം എപ്പോഴും ഉള്ളിലുണ്ടെങ്കില്‍ യാതൊരു പ്രലോഭനത്തിനും നമ്മെ കീഴ്പ്പെടുത്താനോ ദൈവത്തില്‍ നിന്ന് അകറ്റാനോ നന്മയുടെ പാതയില്‍ നിന്ന് നമ്മെ വഴിതിരിക്കാനോ സാധിക്കുകയില്ല. നമുക്കുള്ളിലും പുറത്തുമുള്ള തിന്മയുടെ പ്രലോഭനങ്ങളെ തോല്പ്പിക്കേണ്ടതെങ്ങനെയെന്ന് അത് നമുക്ക് പറഞ്ഞുതരും. പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെട്ട ജീവിതം നയിക്കാന്‍ അത് നമ്മെ സഹായിക്കും. അതുപോലെതന്നെ എളിയവരും നിസഹായരുമായ സഹോദരീസഹോദരന്മാരെയും എന്തിനേറെ, ശത്രുക്കളെപ്പോലും സ്നേഹിക്കാനും സ്വീകരിക്കാനും വചനം നമ്മെ സഹായിക്കും. അതുകൊണ്ട് നമുക്ക് ചിന്തിക്കാം…ദൈവവചനം വായിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും കൂടുതല്‍ സമയം നീക്കി വയ്ക്കാന്‍ എങ്ങനെ സാധിക്കും എന്ന്.
( ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന് )