ജോൺപോൾ ഒന്നാമൻ പാപ്പാ 2022 സെപ്റ്റംബര്‍ നാലിന് വാഴ്ത്തപ്പെട്ട പദവിയിലേക്ക്

‘പുഞ്ചിരിക്കുന്ന പാപ്പാ’ എന്നറിയപ്പെടുന്ന ജോൺപോൾ ഒന്നാമൻ പാപ്പായെ 2022 സെപ്റ്റംബര്‍ നാലിന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. 33 ദിവസം മാത്രം മാർപാപ്പയായിരുന്ന വ്യക്തിയാണ് ജോൺപോൾ ഒന്നാമൻ പാപ്പാ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ചാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങുകൾ നടക്കുക. വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററിയുടെ മേൽനോട്ടത്തിലുള്ള വെബ്‌സൈറ്റായ വത്തിക്കാൻ ന്യൂസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പോൾ ആറാമൻ പാപ്പായുടെ മരണത്തെ തുടർന്നാണ് 1978 ആഗസ്റ്റ് 26 -ന് ജോൺപോൾ ഒന്നാമൻ, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലയളവിലെ പ്രധാന മുൻഗണന. 1978 സെപ്തംബർ 28 -ന് അറുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെട്ടു. തുടർന്ന് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ അധികാരമേറ്റു.

അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയിലെ ഒരു പെൺകുട്ടിക്ക് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എൻസെഫലോപ്പതിയിൽ നിന്ന് 2011-ൽ സുഖം പ്രാപിച്ചതാണ് ജോൺപോൾ ഒന്നാമന്റെ മദ്ധ്യസ്ഥതക്കു കാരണമായ അത്ഭുതം. ഒക്ടോബറിലാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനു കാരണമായ ഈ അത്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.