പ്രത്യാശയുള്ളവരായിരിക്കണമെന്ന് യുവജനങ്ങളോട് മാര്‍പാപ്പ

തങ്ങളുടെ യാത്രയില്‍ വഴികാട്ടാന്‍ കഴിയുന്ന നക്ഷത്രങ്ങളെക്കുറിച്ചു പ്രത്യാശയുള്ളവരായിരിക്കാനും അവയെ അന്വേഷിക്കാനും ഇറാഖിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ.

തന്റെ ഇറാക്ക് സന്ദര്‍ശനത്തിന്റെ ആദ്യദിവസമായിരുന്ന വെള്ളിയാഴ്ചത്തെ അവസാന ഔദ്യോഗികപരിപാടിയായിരുന്ന, സയിദാത്ത് അല്‍ നെജാത്തിലെ കത്തീഡ്രലില്‍ വച്ച് മെത്രാന്മാരും വൈദികരും സന്ന്യാസിസന്ന്യാസിനികളും വൈദികാര്‍ത്ഥികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ച കഴിഞ്ഞ് 3 കിലോമീറ്ററിലേറെ അകലെ ബാഗ്ദാദില്‍ സ്ഥിതിചെയ്യുന്ന അപ്പസ്‌തോലിക് നണ്‍യേച്ചറില്‍ മടങ്ങിയെത്തിയ അവസരത്തില്‍ അവിടെ സന്നിഹിതരായിരുന്ന യുവജനങ്ങളുടെ ഒരു പ്രതിനിധിസംഘവുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തന്റെ ജന്മനാടായ അര്‍ജന്തീനയിലെ ബുവെനൊസ് അയിരെസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ആയിരിക്കവെ കര്‍ദ്ദിനാള്‍ ഹൊര്‍ഹെ മാരിയൊ ബെര്‍ഗോള്യൊ, ഇന്നത്തെ ഫ്രാന്‍സീസ് പാപ്പാ, സ്ഥാപിച്ച, അന്താരാഷ്ട്രതലത്തില്‍ വ്യാപിച്ചിരിക്കുന്ന ”സ്‌കോളാസ് ഒക്കുരേന്തെസ്” എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംബന്ധിക്കുന്ന ചെറുപ്പക്കാരുടെ ഒരു ചെറുസംഘമായിരുന്നു പാപ്പായെ കാണാന്‍ നണ്‍ഷിയേച്ചറില്‍ എത്തിയിരുന്നത്. ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ അവരോരോരുത്തരും പാപ്പായുമായി പങ്കുവച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.