വത്തിക്കാൻ ലൈബ്രറിയിൽ പുതിയ പ്രദർശനശാല ഉദ്‌ഘാടനം ചെയ്തു

വത്തിക്കാൻ ലൈബ്രറിയുടെ വെളിച്ചം ശാസ്ത്രത്തിലൂടെ മാത്രമല്ല സൗന്ദര്യത്തിലൂടെയും പരക്കട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ലൈബ്രറിയിൽ പുതിയ പ്രദർശനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗന്ദര്യം എന്നത് ഒരു രൂപത്തിന്റെയോ, അലങ്കാരത്തിന്റെയോ ക്ഷണികമായ മിഥ്യാബോധമല്ലെന്നും അത് അതിന്റെ പര്യായങ്ങളായ നന്മയുടെ, സത്യത്തിന്റെ, നീതിയുടെ വേരിൽ നിന്നാണ് വരുന്നതെന്നും പാപ്പാ വിശദമാക്കി. സുവിശേഷകനായ യോഹന്നാൻ, ഇടയനായ യേശുവിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന സുന്ദരം എന്നർത്ഥം വരുന്ന ‘കാലോസ്’ (kalòs) എന്ന ഗ്രീക്കു പദം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. സുന്ദരം എന്നതാണ് ഈ പദത്തിന്റെ അർത്ഥമെങ്കിലും അതു നാം, ‘നല്ലത്’ എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നതെന്ന് നല്ല ഇടയൻ എന്ന യേശുവിന്റെ വിശേഷണം ഉദാഹരിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ താല്ക്കാലിക അതിജീവനം മാത്രം ഉറപ്പുനല്കുന്ന അപ്പം മാത്രം പോരാ മാനവഹൃദയത്തിനെന്നും ആത്മാവിനെ തൊടുന്ന, മനുഷ്യന്റെ അഗാധമായ ഔന്നത്യത്തോട് അടുത്തുനില്ക്കുന്ന ഒരു സംസ്കൃതി ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.